Skip to main content

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം

കോട്ടയം ജില്ലയില്‍ 2018 ഫെബ്രുവരി വരെയുളള കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പെന്‍ഷന്‍ വിതരണം ജില്ലയില്‍ ഇതുവരെ പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുടങ്ങിയ 2792 പേര്‍ക്ക് 13,75,47,687 രൂപ വിതരണം നടത്തിയതായി  ജോയിന്റ് രജിസ്ട്രാര്‍ എം.ബിനോയ് കുമാര്‍ അറിയിച്ചു. 76  പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ ബാങ്കുകള്‍ മുഖേന 3723 പെന്‍ഷന്‍കാര്‍ക്ക് 20,58,07,661 രൂപയാണ് അനുവദിച്ചിട്ടുളളത്. ഇനിയും പെന്‍ഷന്‍ ലഭിയ്ക്കാത്തവര്‍ സമീപ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകളില്‍ എത്രയും വേഗം അക്കൗണ്ടുകള്‍ തുടങ്ങി പെന്‍ഷന്‍ തുക കൈപ്പറ്റണം. ഇത് സംബന്ധിച്ച ലിസ്റ്റ് മേല്‍പറഞ്ഞ മുഴുവന്‍ സഹകരണ ബാങ്കുകളിലും താലൂക്ക് തലത്തില്‍ അസി. രജിസ്ട്രാര്‍ (ജനറല്‍) ഓഫീസുകളിലും ലഭ്യമാണ്. 

                                                   (കെ.ഐ.ഒ.പി.ആര്‍-393/18)

date