Skip to main content

സ്‌നേഹസംഗമം 2018 

 

വനിതാ ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന ജില്ലയിലെ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള കുട്ടികളുടെയും കുടുംബങ്ങളുടെയും ഒത്തുചേരല്‍ സ്‌നേഹസംഗമം  ഇന്ന് (ഫെബ്രുവരി 24) രാവിലെ 10.30ന് ഹോട്ടല്‍ മാലി ഇന്റര്‍നാഷണലില്‍ നടക്കും. കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍. സോന സമ്മേളനം ഉദ്ഘാടനം ചെയ്യും. കോട്ടയം ചൈല്‍ഡ്  വെല്‍ഫയര്‍ കമ്മറ്റി ചെയര്‍പേഴ്‌സണ്‍  കെ. യു മേരിക്കുട്ടി  അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ വിശിഷ്ടാത്ഥിയായിരിക്കും.  ചൈല്‍ഡ്  വെല്‍ഫയര്‍ കമ്മറ്റി അംഗം അഡ്വ. രാജി പി ജോയി മുഖ്യപ്രഭാഷണം നടത്തും. ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ബി. മോഹനന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിനോയ് വി. ജെ, ഡിസിപിയു പ്രൊട്ടക്ഷന്‍ ഓഫീസര്‍ ആശിഷ് ജോസഫ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്‍ കുടുംബശ്രീ സ്റ്റേറ്റ്  ഫാക്കല്‍റ്റി കെ.എസ് അനിയന്‍കുഞ്ഞ് ക്ലാസ്സെടുക്കും. 

                                                     (കെ.ഐ.ഒ.പി.ആര്‍-395/18)

date