Skip to main content

ലൈഫ് മിഷന്‍ ഭവന പൂര്‍ത്തീകരണത്തിന് ജില്ലാ പഞ്ചായത്ത് 2.72 കോടി നല്‍കി

    ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമയി ജില്ലയില്‍ പൂര്‍ത്തിയാകാത്ത വീടുകളുടെ പൂര്‍ത്തീകരണത്തിന് ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുള്ള ജില്ലാ പഞ്ചായത്തിന്റെ വിഹിതം 2.72 കോടി രൂപ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ കൈമാറി.  വീടില്ലാത്ത മുഴുവന്‍ ആളുകള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ആവിഷ്‌കരിച്ച 'ലൈഫ് മിഷന്‍' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഫണ്‍് കൈമാറുന്ന ആദ്യ ജില്ലാ പഞ്ചായത്താണ് മലപ്പുറം.
    ജാതി-മത-രാഷ്ട്രീയ പരിഗണനകള്‍ കാരണം അര്‍ഹരായവര്‍ക്ക് വീട് ലഭിക്കാതിരിക്കുന്ന സാഹചര്യം ഇനി സംസ്ഥാനത്തുണ്‍ാവില്ലെന്ന് മന്ത്രി പറഞ്ഞു.  അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കും.  കുടുംബശ്രീയുടെ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ കണ്‍െത്തിയത്.  പരാതി പരിഹരിക്കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തി.  കുറ്റമറ്റ പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.  2.5 ലക്ഷം കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനായുള്ള ബ്രഹത് പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.  ഇതിനായി കണ്ടെണ്‍െത്തുന്ന വായ്പയുടെ പലിശ സര്‍ക്കാര്‍ അടക്കും.  മുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടക്കണം.
    വ്യക്തിഗത ഭവനങ്ങള്‍ക്ക് പകരം പാര്‍പ്പിട സമുച്ചയങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണ നല്‍കുന്നത്.  പെരിന്തല്‍മണ്ണയിലും എടപ്പാളിലുമാണ് ജില്ലയില്‍ ഭവന സമുച്ചയങ്ങള്‍ ആരംഭിക്കുന്നത്.  പെരിന്തല്‍മണ്ണയില്‍ ഇതിനായി അഞ്ച് ഏക്കര്‍ സ്ഥലം ക ണ്ടെണ്‍ത്തിയിട്ടുണ്ട്.  അടുത്ത സാമ്പത്തിക വര്‍ഷം 66,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും.  ജില്ലയില്‍ 3,267 വീടുകള്‍ പൂര്‍ത്തിയാക്കാനുളളതില്‍ 500 എണ്ണം പൂര്‍ത്തിയാക്കി.  ബാക്കി ഉടന്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.  
    ഭവന നിര്‍മ്മാണത്തിനുള്ള സാമഗ്രികള്‍ ഒന്നിച്ചു വാങ്ങിയും കുടുംബശ്രീയുടെ ലേബര്‍ ബാങ്കുകള്‍ രൂപീകരിച്ചും നിര്‍മ്മാണ ചെലവ് ഗണ്യമായി കുറക്കാന്‍ കഴിയും.
    വിശപ്പ് രഹിത പദ്ധതിയുടെ 40 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.  ബാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചാല്‍ മതി.  പ്രവാസികളെ സംബന്ധിച്ച  സമ്പൂര്‍ണ്ണ വിവരങ്ങള്‍ ശേഖരിക്കുന്നതിന് കുടുംബശ്രീയെ ചുമതലപ്പെടുത്തിയിട്ടണ്‍ുണ്ട്.  സര്‍വ്വെയ്ക്ക് ഒരു വീടിന് 10 രൂപ വീതം നല്‍കുമെന്നും അടുത്ത വര്‍ഷം മുതല്‍ പഞ്ചായത്ത് ദിനാഘോഷത്തില്‍ ജില്ലാ പഞ്ചായത്തിനെ കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.  
    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്റ്റാന്റിങ് കമ്മിറി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, വി. സുധാകരന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രീതി മേനോന്‍, പി.എ.യു പ്രൊജക്റ്റ് ഡയറക്ടര്‍ വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date