മെഗാ ബി.എല്‍.എസ് പരിശീലന പരിപാടി ഇന്ന് പി.എസ്.എം.ഒ കോളേജില്‍
ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും എയ്ഞ്ചല്‍സ് സംയുക്തമായി നടത്തുന്ന മെഗാ ബി.എല്‍.എസ് പരിശീലന പരിപാടി ഇന്ന് (ഫെബ്രുവരി 24) രാവിലെ 10 ന് തിരൂരങ്ങാടി പി.എസ്. എം. ഒ. കോളേജില്‍ നടക്കും. പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ശാസ്ത്രീയമായ ബേസിക് ലൈഫ് സപ്പോര്‍ട്ട് പരിശീലനവും ബോധവല്‍ക്കരണവും വിദ്യാര്‍ത്ഥികളുടെ ഇടയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ഇത്തരത്തിലുളള പരിശീലന പരിപാടികള്‍ തിരൂര്‍, മലപ്പുറം, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലകളില്‍ നടത്തിയിരുന്നു. സ്‌കൗട്ട്&ഗൈഡ്‌സ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കാഡറ്റ്‌സ്, ജെ.ആര്‍.സി.വിഭാഗത്തില്‍ പെടുന്ന കുട്ടികളാണ്. പരിപാടിയില്‍ പങ്കെടുക്കുന്നത്. എയ്ഞ്ചല്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബിജു. എം.കെ നേതൃത്വം നല്‍കും. ജില്ലാകലക്ടര്‍. അമിത് മീണ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാമാഷ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.ടി. റഹീദ, തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments