Skip to main content

റവന്യൂ ദിനാഘോഷം: കലക്ടറേറ്റില്‍ ലൈബ്രറി തുടങ്ങി     

റവന്യൂ ദിനാഘോഷത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിച്ചു. ജീവനക്കാരില്‍ നിന്ന് പുസ്തകങ്ങള്‍ ശേഖരിച്ചാണ് കലക്ടറേറ്റിന്റെ ഒന്നാം നിലയില്‍ വായനശാലയും ലൈബ്രറിയും ആരംഭിച്ചത്.     ആഘോഷപരിപാടികളുടെ ഭാഗമായി കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടികള്‍ ജില്ലാ കലക്ടര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പട്ടയവിതരണം, പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ഭവനനിര്‍മാണ ധനസഹായ വിതരണം എന്നിവ നടന്നു. റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഫ്‌ളോട്ട് അവതരണത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയ എക്‌സൈസ്, റവന്യൂ, ഹോമിയോ വകുപ്പുകള്‍ക്കും മികച്ച പരേഡ് കാഴ്ചവച്ച എസ്.എന്‍ കോളേജ് എന്‍.എസി.സി കേഡറ്റുകള്‍ക്കും ജില്ലാ കലക്ടര്‍ സമ്മാനം വിതരണം ചെയ്തു. 
    ചടങ്ങില്‍ അസിസ്റ്റന്റ് കലക്ടര്‍ ആസിഫ് കെ യൂസഫ് അധ്യക്ഷനായി. എ.ഡി.എം ഇ മുഹമ്മദ് യൂസുഫ്, എക്‌സൈസ് വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ വിവി സുരേന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍, കണ്ണൂര്‍ തഹസില്‍ദാര്‍ വി.എം സജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date