Post Category
കലക്ടര്‍മാരുടെ പ്രിയസാരഥി ജോസേട്ടന് പടിയിറങ്ങി
ജില്ലാ കലക്ടര്‍മാരുടെ പ്രിയപ്പെട്ട ഡ്രൈവര്‍ അഷ്ടമുടി രാജ് വില്ലയില്‍ ഇ ജോസ് സര്‍വീസില്‍ നിന്നും വിരമിച്ചു. പ്രണബ് ജ്യോതിനാഥ്, എ കൗശികന്, എ ഷൈനാമോള്‍, ടി മിത്ര, എസ് കാര്ത്തികേയന്, ബി അബ്ദുല്‍ നാസര്‍ തുടങ്ങി ആറോളം കലക്ടര്‍മാരുടെ സാരഥിയായിരുന്നു. 18 വര്‍ഷം പൊലീസ് ഡ്രൈവറായി സേവനം അനുഷ്ഠിച്ച ജോസ് 17 വര്‍ഷം പട്ടാളത്തിലും ജോലിനോക്കിയിരുന്നു. അഞ്ചാലുംമൂട് സര്‍ക്കാര്‍ സ്കൂളിലെ അധ്യാപിക ബ്ലെയ്സി ആണ് ഭാര്യ. ബിജോരാജ്, സിജോരാജ് എന്നിവര്‍ മക്കളാണ്.
(പി.ആര്.കെ നമ്പര്‍ 1516/2020)
date
- Log in to post comments