Post Category
ദേശീയ പാതയിലെ കയ്യേറ്റങ്ങള്‍ നീക്കം ചെയ്യണം
ദേശീയപാത 744 ല്‍ ചിന്നക്കട മുതല്‍ കൊട്ടാരക്കര വരെ പാതയുടെ ഇരുവശങ്ങളിലുമുള്ള കയ്യേറ്റങ്ങള്‍ ജൂണ്‍ ഒന്‍പതിനകം നീക്കം ചെയ്യണമെന്ന് ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു. ഷീറ്റ് ഇറക്കുകള്‍, ബോര്‍ഡുകള്‍, കടയിറക്കുകള്‍, നടപ്പാത കൈയ്യേറ്റം, മീന്‍ കച്ചവടം, പെട്ടിക്കടകള്‍, തട്ടുകടകള്‍ എന്നിവ ഉള്‍പ്പടെയുള്ള എല്ലാ കയ്യേറ്റങ്ങളും നീക്കം ചെയ്യണം. അല്ലാത്തപക്ഷം ദേശീയപാത വിഭാഗം നീക്കം ചെയ്ത് ചെലവും പിഴയും കയ്യേറ്റക്കാരില്‍ നിന്നും ഈടാക്കും.
(പി.ആര്‍.കെ നമ്പര്‍ 1527/2020)
date
- Log in to post comments