Post Category
മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ ആരോഗ്യ വകുപ്പ് കേസെടുത്തു
സമൂഹ വ്യാപനം തടയുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയില്‍ ആരോഗ്യ വകുപ്പ് നിയമനടപടികള്‍ ശക്തമാക്കി. ഇന്നലെ(ജൂണ്‍ 1) മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവ പ്രകാരം ഏഴു പേര്‍ക്കെതിരെ ആരോഗ്യ വകുപ്പ് കേസെടുത്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് നാരായണന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍ 1532/2020)
date
- Log in to post comments