കുറഞ്ഞ ചെലവില്‍ കൊറോണ ഐസൊലേഷന്‍ യൂണിറ്റിന്റെ മാതൃകയുമായി കെ എസ് ഐ ഡി
കൊറോണ ഐസൊലേഷന്‍ വാര്‍ഡ് കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനുള്ള മാതൃകയുയമായി ചന്ദനത്തോപ്പ് കെ എസ് ഐ ഡി. തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പോര്‍ട്ടബിള്‍ ഐസൊലേഷന്‍ യൂണിറ്റിന് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ അംഗീകാരവും ഇതിനോടകം ലഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ സഹായത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണ് കെ എസ് ഐ ഡി.
കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുംബൈ ഐ ഐ ടിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 52 രാജ്യങ്ങളില്‍ നിന്നായി 2000 ല്‍ അധികം പേര് പങ്കെടുത്ത മത്സരത്തില്‍ പോര്‍ട്ടബിള്‍ ഐസൊലേഷന്‍ യൂണിറ്റ് മികച്ച ആശയമായി തിരഞ്ഞെടുത്തിരുന്നു. പ്രൊഡക്ട് ഡിസൈന്‍ വിദ്യാര്‍ഥിയായ യൂ ആര് അര്ജുന് ആണ് മാതൃക വികസിപ്പിച്ചെടുത്തത്.
കോവിഡ് 19 ന് പുറമേ ഏത് അടിയന്തര സാഹചര്യങ്ങളിലും വ്യക്തികളെ പ്രത്യേകമായി മാറ്റിതാമസിക്കാന് ഉപയോഗപ്പെടുത്താവുന്ന തരത്തിലാണ് കെ എസ് ഐ ഡി മാതൃക തയ്യാറാക്കിയിരിക്കുന്നത്. കുടുംബശ്രീയുമായി ചേര്‍ന്ന് വനിതകള്‍ക്കായി ഡിസൈന്‍ മാസ്ക് നിര്‍മാണത്തില്‍ പരിശീലനവും നല്‍കിവരുന്നുണ്ട്.
(പി.ആര്.കെ നമ്പര്‍ 1541/2020)
- Log in to post comments