ജില്ലാ പഞ്ചായത്ത് വ്യവസായ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിന് ഭൂമി വാങ്ങുന്നു
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വനിതാ വ്യവസായ എസ്റ്റേറ്റിന് ഭൂമി വാങ്ങല്‍ പ്രോജക്ടിനായി ഒരേക്കറില്‍ കുറയാത്ത വിസ്തൃതിയുള്ളതും എഴു മീറ്ററില്‍ കുറയാത്ത വഴി സൗകര്യമുള്ള വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് യോജിച്ച കരഭൂമി വാങ്ങും. ഭൂമി വില്‍ക്കാന്‍ താത്പര്യമുള്ള വ്യക്തികളോ സ്ഥാപനങ്ങളോ ഒരു സെന്റിന് പ്രതീക്ഷിക്കുന്ന വില രേഖപ്പെടുത്തി 200 രൂപ മുദ്രപത്രത്തില്‍ സമ്മതപത്രം, വസ്തു സംബന്ധിച്ച കരം പറ്റുചീട്ട്, സൈറ്റ് പ്ലാന്‍, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, പ്രമാണത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ജൂണ്‍ 15 നകം മാനേജര്‍ ആന്റ് നിര്‍വഹണ ഉദ്യോഗസ്ഥന്‍, ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം വിലാസത്തില്‍ നല്‍കണം. വിശദ വിവരങ്ങള്‍ ജില്ലാ പഞ്ചായത്ത് ഓഫീസിലും ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 1550/2020)
- Log in to post comments