Skip to main content

കൊറോണ കൺട്രോൾറൂം,കാക്കനാട്, എറണാകുളം, 3 /6/20 ബുള്ളറ്റിൻ - 6.30 PM

•    ജില്ലയിൽ ഇന്ന് (3.6.20) 5 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കൂടാതെ ജൂൺ 1 ന് തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്.

•    മഹാരാഷ്ട്രയിൽ നിന്നും മെയ് 16ന് റോഡ് മാർഗം ജില്ലയിലെത്തിയ 30 വയസുള്ള അയ്യമ്പിള്ളി സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച ഒരാൾ. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്രവപരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

•    മെയ് 27 ലെ കുവൈറ്റ് - കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള ചുള്ളിക്കൽ സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. ജില്ലയിലെത്തിയതിന് ശേഷം സ്ഥാപന നീരീക്ഷണത്തിലായിരുന്ന ഇവർക്ക് രോഗലക്ഷണങ്ങളൊന്നുണ്ടായിരുന്നില്ല. കൂടെ യാത്രചെയ്തവരിൽ ചിലർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്രവപരിശോധനയ്ക്ക് വിധേയമാക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ കളമശേരി മെഡിക്കൽ കോളേജിലാണുള്ളത്.

•    മെയ് 28 ലെ ദുബായ് കൊച്ചി വിമാനത്തിലെത്തിയ 28 വയസുള്ള പല്ലാരിമംഗലം സ്വദേശിനിയാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. ഗർഭിണിയായ ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരന്നു. ഇവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. കൂടെ യാത്ര ചിലർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. നിലവിൽ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

•    മെയ് 19ന് റിയാദ്-കരിപ്പൂർ   വിമാനത്തിൽ വന്ന 26 വയസുള്ള പാനായിക്കുളം ആലങ്ങാട് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച നാലാമത്തെയാൾ. സ്ഥാപന നിരീക്ഷണത്തിലായിരുന്ന  ഇദ്ദേഹത്തിനും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. കൂടെ യാത്ര ചെയ്ത ചിലർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തിൻ്റെ സ്രവം പരിശോധിക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. നിലവിൽ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

•    ആശുപത്രി ജീവനക്കാർക്കുള്ള സർവൈലൻസിൻ്റെ ഭാഗമായി സാമ്പിളെടുത്ത ഒരു ആശുപത്രി ജീവനക്കാരിയാണ് ഇന്ന്  രോഗം സ്ഥിരീകരിച്ച അഞ്ചാമത്തെയാൾ. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

•    ഇന്ന് 721 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 566 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം  9556  ആണ്. ഇതിൽ 8546 പേർ വീടുകളിലും, 574 പേർ കോവിഡ് കെയർ സെന്ററുകളിലും, 436 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

•    ഇന്ന് 25 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.  
    കളമശ്ശേരി മെഡിക്കൽ കോളേജ്- 8
    മൂവാറ്റുപുഴ ജനറൽ ആശുപത്രി- 7
    സ്വകാര്യ ആശുപത്രികൾ - 10 

•    വിവിധ ആശുപ്രതികളിൽ  നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 23  പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
    മൂവാറ്റുപുഴ ജനറൽ ആശുപത്രി -5
    കരുവേലിപ്പടി-  2 
    സ്വകാര്യ ആശുപത്രി – 16  
•    ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 90  ആണ്.
    കളമശ്ശേരി മെഡിക്കൽ കോളേജ് – 44    
    മൂവാറ്റുപുഴ ജനറൽ ആശുപത്രി-7  
    പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ - 3
    ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4
    സ്വകാര്യ ആശുപത്രികൾ - 32  

•    ഇന്ന് ജില്ലയിൽ നിന്നും 72 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 111 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 5  എണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 126  ഫലങ്ങളാണ് ലഭിക്കാനുള്ളത്.

•    പണം കൊടുത്ത് ഉപയോഗിക്കാവുന്ന കോവിഡ് കെയർ സെന്ററുകളിലെ ഡോക്ടർമാർ ഉൾപ്പെടയുള്ള ആരോഗ്യ പ്രവർത്തകർക്ക് ആശുപത്രികളിലെ അണുനശീകരണം ഫീവർ ട്രയാജ്, വ്യക്തിഗത സുരക്ഷാ ഉപാധികൾ, മാസ്കുകളുടെ ശരിയായ ഉപയോഗം, റിവേഴ്സ് ക്വാറൻറ്റൈൻ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നടത്തി. കൂടാതെ കോവിഡ് കെയർ സെന്ററുകളിലെ ജീവനക്കാർക്ക് നിരീക്ഷണ കാലാവധി മാനദണ്ഡങ്ങൾ, മാസ്കിന്റെ ശരിയായ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി. 

•    ഇന്ന് 292 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 115 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.  യാത്രാ പാസ്സിന്റെ ലഭ്യത, അറിയുന്നതിനായിരുന്നു കൂടുതൽ വിളികളും. വിദേശ രാജ്യങ്ങളിൽ നിന്നും എത്തി കോവിഡ് കെയർ സെന്ററുകളിൽ കഴിയുന്നവരുടെ വിവരങ്ങൾ അന്വേഷിച്ച് ബന്ധുക്കളിൽ നിന്നും വിളികളെത്തി.   

•    ജില്ലാ സർവൈലൻസ് യൂണിറ്റിൽ നിന്ന് ഇന്ന് നിരീക്ഷണത്തിലുള്ള 556 പേരെ നേരിട്ട് വിളിച്ച് ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരികെയെത്തി ജില്ലയിലെ കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ സംശയ നിവാരണത്തിനായി 48 ഫോൺ വിളികൾ സർവൈലൻസ് യൂണിറ്റിലേക്കും എത്തി.   

•    വാർഡ് തലങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ സംഘങ്ങൾ ഇന്ന് 5060 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

•    ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 96 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 117 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 53 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല

•    ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തിൽ ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 202  പേർക്ക് കൗൺസലിംഗ് നൽകി. ഇത് കൂടാതെ കൺട്രോൾ റൂമിലേക്ക് വിളിച്ച 12 പേർക്കും ഇത്തരത്തിൽ കൗൺസലിംഗ് നൽകി. 

•    ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 94  പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
ജില്ലാ കളക്ടർ, 
എറണാകുളം
ജില്ലാ കൺട്രോൾ റൂം നമ്പർ : 0484 2368802/2424077 / 2428077

date