Post Category
ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ ജീവനക്കാരുടെ വിവരം നൽകണം
സംസ്ഥാനത്തെ വിവിധ ഗ്രാന്റ്-ഇൻ-എയിഡ് സ്ഥാപനങ്ങളുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട് സ്ഥാപന മേധാവികൾ പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മീഷന് ജീവനക്കാരുടെ എണ്ണം, നിലവിലെ ശമ്പള സ്‌കെയിൽ തുടങ്ങിയ വിവരങ്ങൾ നൽകണം. വിശദാംശങ്ങൾ കമ്മീഷന്റെ വെബ് സൈറ്റായ www.prc.kerala.gov.in ൽ നൽകിയിട്ടുണ്ട്. സ്ഥാപന മേധാവികൾ വെബ്‌സൈറ്റ് സന്ദർശിച്ച് വിവരം ഇ-മെയിൽ (office.prc@kerala.gov.in )/തപാൽ വഴി കമ്മീഷന് അയച്ചുതരണം. സ്ഥാപന മേധാവികൾക്ക് നേരിട്ട് അറിയിപ്പ് നൽകുന്നതല്ല.
പി.എൻ.എക്സ്. 2097/2020
date
- Log in to post comments