Skip to main content

ജില്ലയില്‍ ഇന്നലെ(ജൂണ്‍ 29) 18 പേര്‍ക്ക് രോഗമുക്തി

ജില്ലയില്‍ ഇന്നലെ(ജൂണ്‍ 29) 18 പേര്‍ കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടു. മേയ് 25 ന് കോവിഡ് സ്ഥിരീകരിച്ച തേവലക്കര അരിനല്ലൂര്‍ സ്വദേശി(38 വയസ്), മേയ് 27 ന് രോഗം സ്ഥിരീകരിച്ച പ•ന സ്വദേശിനി(44), ജൂണ്‍ രണ്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പത്തനാപുരം സ്വദേശി(41), ജൂണ്‍ ആറിന് കോവിഡ് സ്ഥിരീകരിച്ചവരായ പോരുവഴി എടയ്ക്കാട് സ്വദേശി(36), ചവറ സ്വദേശിനി(19), ശാസ്താംകോട്ട സ്വദേശി(28), ജൂണ്‍ ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തേവലക്കര കിഴക്കേക്കര സ്വദേശിയായ ആണ്‍കുട്ടി(6), ജൂണ്‍ 10ന് കോവിഡ് പോസിറ്റീവായ കടയ്ക്കല്‍ സ്വദേശിനി(42), ജൂണ്‍ 11 ന് കോവിഡ് സ്ഥിരീകരിച്ച പത്തനാപും സ്വദേശിനി(20), ജൂണ്‍ 12 ന് കോവിഡ് സ്ഥിരീകരിച്ചവരായ ഉളിയക്കോവില്‍ സ്വദേശിനി(48), ഓച്ചിറ സ്വദേശികളായ അഞ്ചു വയസുള്ള ആണ്‍കുട്ടിയും 29 വയസുകാരനും, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച ആയൂര്‍ ഇട്ടിവ സ്വദേശിനി(30), ജൂണ്‍ 20ന് കോവിഡ് സ്ഥിരീകരിച്ചവരായ എഴുകോണ്‍ സ്വദേശി(35),  പൂത്തൂര്‍ സ്വദേശി(33), നെടുമ്പന നല്ലില സ്വദേശി(44) ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച തഴവ സ്വദേശി(48), ജൂണ്‍ 25 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വെട്ടിക്കവല സ്വദേശി(40) എന്നിവരാണ് കോവിഡ് രോഗമുക്തരായി ആശുപത്രി വിട്ടത്.  എല്ലാവരും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
(പി.ആര്‍.കെ നമ്പര്‍ 1738/2020)
 

date