Post Category
അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരളയ്ക്ക് കൈമാറി
കൊല്ലം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിന്നും ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി. അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ച് സിവില്‍ സ്റ്റേഷനും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു.
ശുചിത്വ മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍, ക്ലീന്‍ കേരള ജില്ലാ അസിസ്റ്റന്റ് മാനേജര്‍ നസീം ഷാ, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ഡിഡി പഞ്ചായത്ത് ഓഫീസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 1740/2020)
date
- Log in to post comments