ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്ത് എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച്ചകളില്‍
കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ ഒത്തുകൂടുന്ന പരിപരിപാടികള്‍ ഒഴിവാക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളതാണ്. ഈ സാഹചര്യത്തില്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടറുടെ പരാതി പരിഹാര അദാലത്തുകള്‍ എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ച്ചകളില്‍ ജില്ലയില്‍ ഓരോ താലൂക്കുകളില്‍ വീതം ഓണ്‍ലൈനായി നടത്തും.
ജൂലൈ നാലിന് ഉച്ചകഴിഞ്ഞ് 2.30ന് പത്തനാപുരം താലൂക്കിലെ പരാതി പരിഹാര അദാലത്ത് നടത്തും. അദാലത്തിലേക്കുള്ള അപേക്ഷകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് രണ്ടുവരെ പത്താനാപുരം താലൂക്ക് പരിധിയിലെ പത്തനാപുരം ജംഗ്ഷന്‍, പനംപറ്റ, ഇളമ്പര്‍ ജംഗ്ഷന്‍, പട്ടാഴി മാര്‍ക്കറ്റ് ജംഗ്ഷന്‍ പിറവന്തൂര്‍ അലിമുക്ക് എന്നിവിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാം. ജില്ലാ കലക്ടര്‍ ഓണ്‍ലൈനായി പരാതി കക്ഷികളെ നേരിട്ട് കേട്ട് അപേക്ഷകള്‍ തീര്‍പ്പാക്കും.
(പി.ആര്‍.കെ നമ്പര്‍ 1741/2020)
- Log in to post comments