Skip to main content

പെന്‍ഷന്‍ വിതരണത്തില്‍ സമയ ക്രമീകരണം

 

 

 

ഇന്ന്  (ജൂലൈ 1) മുതല്‍ ട്രഷറികളില്‍ സേവന/കുടുംബ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് സമയ ക്രമീകരണം ഏര്‍പ്പെടുത്തിയതായി ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. ഒന്നാം പ്രവര്‍ത്തി ദിവസം രാവിലെ 10 മണി മുതല്‍ ഒരു മണി വരെ - പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ പൂജ്യത്തില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍,  ഉച്ച രണ്ട്  മുതല്‍ നാല്  വരെ - പി.ടി.എസ്.ബി അക്കൗണ്ട് ഒന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍,  രണ്ടാം പ്രവര്‍ത്തി ദിവസം രാവിലെ 10 മണി മുതല്‍ ഒരു മണി വരെ - പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ രണ്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ച രണ്ട്  മുതല്‍ നാല്  വരെ - പി.ടി.എസ്.ബി അക്കൗണ്ട് മൂന്നില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍,  മൂന്നാം പ്രവര്‍ത്തി ദിവസം രാവിലെ 10 മണി മുതല്‍ ഒരു മണി വരെ - പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ നാലില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ച രണ്ട്  മുതല്‍ നാല്  വരെ - പി.ടി.എസ്.ബി അക്കൗണ്ട് അഞ്ചില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍,  നാലാം പ്രവര്‍ത്തി ദിവസം രാവിലെ 10 മണി മുതല്‍ ഒരു മണി വരെ - പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ ആറില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ച രണ്ട്  മുതല്‍ നാല്  വരെ - പി.ടി.എസ്.ബി അക്കൗണ്ട് ഏഴില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍,  അഞ്ചാം പ്രവര്‍ത്തി ദിവസം രാവിലെ 10 മണി മുതല്‍ ഒരു മണി വരെ - പി.ടി.എസ്.ബി അക്കൗണ്ട് നമ്പര്‍ എട്ടില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍, ഉച്ച രണ്ട്  മുതല്‍ നാല്  വരെ - പി.ടി.എസ്.ബി അക്കൗണ്ട് ഒന്‍പതില്‍ അവസാനിക്കുന്ന പെന്‍ഷന്‍കാര്‍.

പെന്‍ഷന്‍ തുക ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പെന്‍ഷന്‍കാര്‍ക്ക് നിശ്ചിത ഫോം ചെക്കിനോടൊപ്പം പൂരിപ്പിച്ച് നല്‍കാം. ഫോം ട്രഷറികളില്‍ ലഭ്യമാണ്.

 

date