Skip to main content

ക്ഷേമനിധി: ധനസഹായം

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയുടെ കീഴിലുള്ള കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ്  ക്ഷേമനിധി പദ്ധതി,  അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, ബാര്‍ബര്‍/ബ്യൂട്ടീഷ്യന്‍ തൊഴിലാളി ക്ഷേമപദ്ധതി, ക്ഷേത്രജീവനക്കാരുടെ ക്ഷേമനിധി എന്നീ പദ്ധതികളില്‍ അംശദായ കുടിശ്ശികയുള്ളതിനാല്‍ അംഗത്വം നഷ്ടമായ ക്ഷേമനിധി അംഗങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷയോടൊപ്പം ക്ഷേമനിധി ഐഡന്റിറ്റി കാര്‍ഡ്,  ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും അപേക്ഷകര്‍ മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്ഥാവനയും സഹിതം boardswelfareassistance.Ic.kerala.gov.in എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0483: 2730400.
 

date