Skip to main content

ഇന്നലെ(ജൂലൈ 1) രോഗമുക്തരായത് 21 പേര്‍

ജില്ലയില്‍ ഇന്നലെ(ജൂലൈ 1) 21 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. മേയ് 31 ന് കോവിഡ് സ്ഥിരീകരിച്ച തലവൂര്‍ സ്വദേശി(23 വയസ്), ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച മൈനാഗപ്പള്ളി സ്വദേശി(45), ജൂണ്‍ ആറിന് കോവിഡ് സ്ഥിരീകരിച്ച തൃക്കോവില്‍വട്ടം ആലുംമൂട് സ്വദേശി(28), ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ചവരായ തൊടിയൂര്‍ സ്വദേശി(33), തഴവ മണപ്പള്ളി സ്വദേശി(20), ജൂണ്‍ 14 രോഗം സ്ഥിരീകരിച്ച മൈനാഗപ്പള്ളി സ്വദേശി(31), ജൂണ്‍ 16 ന് രോഗം സ്ഥിരീകരിച്ച കുളക്കട പുത്തൂര്‍ സ്വദേശി(27), ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ചവരായ കൊട്ടാരക്കര കലയപുരം സ്വദേശി(51) കൊട്ടാരക്കര സ്വദേശി(43), ഏരൂര്‍ സ്വദേശി(50), നെടുവത്തൂര്‍ സ്വദേശി(56), വെളിയം കുടവട്ടൂര്‍ സ്വദേശി(23), ജൂണ്‍ 18 ന് കോവിഡ് സ്ഥിരീകരിച്ച മണ്‍ട്രോതുരുത്ത് പെരിങ്ങാലം സ്വദേശി(44), ജൂണ്‍ 20 ന് രോഗം സ്ഥിരീകരിച്ച അയത്തില്‍ സ്വദേശി(25), ജൂണ്‍ 21 ന് രോഗം സ്ഥിരീകരിച്ചവരായ കരവാളൂര്‍ സ്വദേശി(33), ചവറ സൗത്ത് തെക്കുംഭാഗം സ്വദേശി(50), 30 വയസും 44 വയസുമുള്ള ശൂരനാട് സ്വദേശികള്‍, ക്ലാപ്പന ആലുംകടവ് സ്വദേശി(48), ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ചവരായ ഇളമാട് സ്വദേശിനി(52), പുനലൂര്‍ മുസാവരികുന്ന് സ്വദേശി(65) എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
 (പി.ആര്‍.കെ നമ്പര്‍ 1757/2020)

date