Skip to main content

മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം

 

 

മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിക്ക് പനങ്ങാട് ഗ്രാമ പഞ്ചായത്തിൽ തുടക്കമായി.  പനങ്ങാട്, ഉണ്ണികുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും വട്ടോളി ബസാർ - മങ്കയം - തെച്ചി പി.ഡബ്ല്യൂ.ഡി റോഡിനെയും എകരൂൽ - കക്കയം റോഡിനെയും ബന്ധിപ്പിക്കുന്നതുമായ കെ.എസ്.ഐ. ഡി.സി - എടന്നൂർ - എം.എം. പറമ്പ് റോഡിന് മുഖ്യ മന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയിൽ അനുവദിച്ച 30 ലക്ഷം രൂപയുടെയും ജനകീയാസൂത്രണ പദ്ധതിയിൽ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപയുടെയും പ്രവർത്തികൾ പുരുഷൻ കടലുണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് വി. എം. കമലാക്ഷി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.ഉസ്മാൻ, സി.കെ.ഷൈനി, കെ.കെ. ബാബു, മാധവൻ എടന്നൂർ, കെ.സി.വാസു സംസാരിച്ചു.

date