Skip to main content

തയ്യേനി ഹൈസ്‌കൂളിന്റെ വിജയ മന്ത്രം

കാസര്‍കോടിന്റെ മലയോരത്ത് കര്‍ണ്ണാടകയ്ക്ക് അതിര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന തയ്യേനി ഹൈസ്‌കൂളിനും പറയാനുണ്ടൊരു കഥ.  2010 -11 ല്‍  ഹൈസ്‌കൂളായി ഉയര്‍ത്തിയതിനു ശേഷം ഒരു തവണ ഒഴികെ ബാക്കിയെല്ലാത്തവണയും നൂറ് ശതമാനം വിജയം നേടിയ കഥ. ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഉള്‍ഗ്രാമമായ  തയ്യേനിയിലെ  സ്‌കൂളില്‍ 26 പേരാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതില്‍ ഒരു കുട്ടിയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്ക് എ പ്ലസും മൂന്ന് കുട്ടികള്‍ക്ക് ഒമ്പത് വിഷയങ്ങള്‍ക്ക് എ പ്ലസും ലഭിച്ചു.
 50 ശതമാനത്തോളം പട്ടികവിഭാഗം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ തങ്ങളുടെ നാട്ടിലെ ഒരു പട്ടിക വര്‍ഗ കോളനിയെ ഏറ്റെടുത്ത് അവിടുത്തെ കുട്ടികള്‍ക്ക് പഠിക്കുന്നതിനായി എല്ലാ സഹായങ്ങളും ചെയ്തു നല്‍കുന്നു. കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കിയും ഇടയ്ക്കിടെ നടത്തുന്ന കോളനില്‍ നടത്തുന്ന സന്ദര്‍ശനത്തിലൂടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കരുതലും പ്രാര്‍ത്്ഥനയും ഇവര്‍ക്കൊപ്പമുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ടിവിയും നല്‍കി.പരമ്പ് എന്ന് പേരിച്ച ഈ പദ്ധതി ജില്ല വിദ്യാഭ്യാസ വകുപ്പ് മറ്റു സ്‌കൂളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ആലോചനയിലാണ്. കുട്ടിക്കര്‍ഷകര്‍ കൂടിയാണ് ഈ സ്‌കൂളിലെ ഓരോ വിദ്യാര്‍ഥിയും. നെല്‍കൃഷിയാണ് പ്രധാനം. കൂടാതെ സ്‌കൂളില്‍  കശുമാവ്, പ്ലാവ് തുടങ്ങിയവയുടെ തൈകള്‍ ഉല്പാദിപ്പിച്ച് വീട്ടിലും പരിസരങ്ങളിലും നട്ട് പരിപാലിക്കുന്ന പതിവും ഈ സ്‌കൂളിലൂണ്ട്. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തങ്ങള്‍ നടന്നു വരികയാണ്.ആര്‍ എം എസ് എയുടെ ഭാഗമായി രണ്ട് കോടിലധികം രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.

date