Skip to main content

വായ്പാ അപേക്ഷകള്‍ ക്ഷണിച്ചു

 

    കളിമണ്‍ ഉത്പന്ന നിര്‍മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് ആറുശതമാനം പലിശനിരക്കില്‍ സംസ്ഥാന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ വായ്പ നല്‍കുന്നു. നിലവിലെ സംരംഭങ്ങള്‍ ആധുനികവത്കരിക്കുന്നതിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വായ്പ ഉപയോഗിക്കാം. പരമാവധി രണ്ടു ലക്ഷം രൂപവരെ വായ്പ ലഭിക്കും. അപേക്ഷകര്‍ കളിമണ്‍ ഉത്പന്ന-നിര്‍മാണ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരോ അവരുടെ ആശ്രിതരോ ആയിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കവടിയാര്‍ കനകനഗറിലെ അയ്യങ്കാളി ഭവനില്‍ പ്രവര്‍ത്തിക്കുന്ന കളിമണ്‍പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ് www.keralapottery.org.

date