Skip to main content

മത്സ്യബന്ധനവും മത്സ്യവിപണനവും നിരോധിച്ചു

ജില്ലയില്‍ മത്സ്യം കരയ്ക്കടുപ്പിക്കുന്ന കേന്ദ്രങ്ങളിലും ബീച്ചുകളിലും മത്സ്യവിപണനം നടത്തുന്നതും ജില്ലയിലെ കടല്‍ മത്സ്യബന്ധനവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ പൂര്‍ണമായും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവായി.
മത്സ്യം കരയ്ക്കടുപ്പിക്കുന്ന കേന്ദ്രങ്ങളിലും ബീച്ചുകളിലും മത്സ്യവിപണനം നടത്തുന്നതും ഹാര്‍ബറുകളും ലേലഹാളുകളും അടച്ച സാഹചര്യത്തില്‍ മത്സ്യം വാങ്ങുവാനായി  ആളുകള്‍ കൂട്ടംകൂടന്നതും രോഗവ്യാപനത്തിന് സാധ്യയുണ്ടെന്ന് പൊലീസിന്റെയും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
ഉത്തരവ് കര്‍ശനമായി നടപ്പിലാക്കുവാന്‍ ജില്ലാ പോലീസ് മേധാവിയേയും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
(പി.ആര്‍.കെ നമ്പര്‍ 1847/2020)
 

date