Skip to main content

നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ നല്‍കി

കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന സാഹചര്യത്തില്‍ പഠന സൗകര്യമില്ലാത്ത നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി വിവോ കേരള ടീം 10 സ്മാര്‍ട്ട് ഫോണുകള്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന് കൈമാറി. വിവോ കേരള പ്രോജക്ട് മാനേജര്‍ വി സൂരജ്, ബിസിനസ് മാനേജര്‍  അര്‍ജുന്‍ നാരയണന്‍ റീട്ടെയില്‍ മാനേജര്‍ അശിഷ് ചെയറിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോണുകള്‍ കൈമാറിയത്.
(പി.ആര്‍.കെ നമ്പര്‍ 1852/2020)  

 

date