Post Category
ബ്രേക്ക് ദ ചെയിന്‍' : താലൂക്ക്തല പരിശോധന തുടരുന്നു മഞ്ചേരിയില്‍ പരിശോധന നടത്തി
'
'ബ്രേക്ക് ദ ചെയിന്‍' ക്യാമ്പയിന് ശക്തമാക്കുന്നതിന്റെ ഭാഗമായി താലൂക്ക്തലത്തില്‍ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് മഞ്ചേരിയില്‍ പരിശോധന നടത്തി. ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളിലാണ് പരിശോധന നടത്തിയത്. മാസ്ക് ധരിക്കാത്ത 260 ഓളം പേര്‍ക്കെതിരെയും സാനിറ്റൈസര്‍ സൗകര്യം ഒരുക്കാത്ത 174 സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും താലൂക്കില്‍ പരിശോധന ശക്തമാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാരായ പി. പ്രദീപ്, കെ. സന്തോഷ് കുമാര്‍, അധ്യാപകരായ മനോജ് കുമാര്‍, റഷീദ്, സിവില്‍ പൊലീസ് ഓഫീസര്‍ സുനീര്‍ ബാബു എന്നിവരും പങ്കെടുത്തു.
date
- Log in to post comments