ട്രഷറി ഇടപാടുകള്‍ ഓണ്‍ലൈനായി നടത്തണം
കോവിഡ് 19 വ്യാപകമാവുന്ന സാഹചര്യത്തില്‍ ട്രഷറികളില്‍ ഇടപാടുകാരുടെ എണ്ണം നിയന്ത്രിക്കുന്നതിന് ഇടപാടുകള്‍ ഓണ്‍ലൈനായി നടത്തി സഹകരിക്കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു. പെന്‍ഷന്‍കാരുടെ വാര്‍ഷിക മസ്റ്ററിംഗ് (ലൈഫ് സര്‍ട്ടിഫിക്കറ്റ്) 'ജീവന്‍ പ്രമാണ്‍' പോലുള്ള വെബ് പോര്‍ട്ടലുകള്‍ വഴി ഓണ്‍ലൈനായി ചെയ്യാം. ഓണ്‍ലൈന്‍ ആയി മസ്റ്ററിംഗ് നടത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് തപാലായോ, ഇ-മെയിലായോ അയച്ച് നല്‍കിയാല്‍ മതി. നേരിട്ടുള്ള ലൈഫ് മസ്റ്ററിംഗ് നടപടികള്‍ താല്‍ക്കാലികമായി ട്രഷറികളില്‍ നിര്‍ത്തിവെച്ചു.
ആദായ നികുതി സംബന്ധമായ വിവരങ്ങള്‍ അറിയുന്നതിനായി 'https://treasury.kerala.gov.in/pension എന്ന വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വിവര ശേഖരണം നടത്താം. ഫോം 16 ലഭിക്കുന്നതിനുള്ള അപേക്ഷ തപാലിലോ ഇ-മെയിലായോ നല്‍കാം. ട്രഷറികളുടെ മേല്‍വിലാസവും ഇ-മെയില്‍ വിലാസവും വെബ് പോര്‍ട്ടലില്‍ ലഭ്യമാണ്. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍.പി.എസ്) അംഗമാവുന്നതിനുള്ള അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം തപാലായി മാത്രം അയയ്ക്കുക. അപേക്ഷകള്‍ പരിശോധിച്ച് വിവരം ടെലിഫോണ്‍ മുഖേന അപേക്ഷകനെ അറിയിക്കും. അത്തരത്തില്‍ അറിയിപ്പ് ലഭിച്ചുതിന് ശേഷം മാത്രം അപേക്ഷകന്‍ ട്രഷറിയില്‍ നേരിട്ട് ഹാജരായാല്‍ മതിയാകും.
ചലാനുകള്‍ ഇ-ട്രഷറി വെബ് സൈറ്റ് വഴി ഓണ്‍ലൈനായി അടയ്ക്കാം. വെബ് വിലാസം 'https://etreasury.kerala.gov.in '. സ്പാര്‍ക്ക് സഹായ കേന്ദ്രത്തിന്റെ സഹായങ്ങള്‍ക്കായുള്ള അപേക്ഷകള്‍ തപാലിലോ, ഇ-മെയില്‍ മുഖേനയോ മാത്രമേ സ്വീകരിക്കുകയുള്ളൂ. സംശയങ്ങള്‍ ടെലിഫോണ്‍ മുഖേന മാത്രം അന്വേഷിച്ചറിയാം.
ടി.എസ്.ബി., പി.ടി.എസ്. ബി. ഉപഭോക്താക്കള്‍ക്ക് ട്രഷറിയില്‍ നേരിട്ട് എത്താതെ തന്നെ അവരുടെ അക്കൗണ്ടിലുള്ള തുക സൗകര്യപ്രദമായ ബാങ്ക് അക്കൗണ്ടിലേക്ക് ടി.എസ്.ബി. ഓണ്‍ലൈന്‍ എന്ന വെബ് പോര്‍ട്ടലിലൂടെ നടത്താം. ഇതിനായി 'https:treasury.kerala.gov.in എന്ന വെബ്
പോര്‍ട്ടലില്‍ ടി.എസ്.ബി. അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന യു സര്‍ ഐ.ഡി., പാസ് വേര്‍ഡ് എന്നിവ ഉപയോഗിക്കാം. രജിസ്റ്റര്‍ ചെയ്ത മൊബൈലിലേക്ക് ലഭിക്കുന്ന വണ്‍ ടൈം പാസ് വേര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം.
- Log in to post comments