Skip to main content

ആരിക്കാടിയില്‍ ഇന്ന്  കോവിഡ് പരിശോധനാ ക്യാമ്പ്

കുമ്പള ഗ്രാമപഞ്ചായത്തിലെ ആരിക്കാടി കടവത്ത് സ്‌കൂളില്‍ ഇന്ന് (ജൂലൈ 29) രാവിലെ 10 ന്  കോവിഡ്-19 സ്രവപരിശോധനാ ക്യാമ്പ് നടത്തും. പനി, ചുമ, തൊണ്ടവേദന തുടങ്ങിയ കോവിഡ് രോഗലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് രോഗികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളും ക്യാമ്പില്‍ പങ്കെടുക്കണം. ആരിക്കാടി പ്രദേശത്തുള്ളവര്‍ക്കാണ് പരിശോധന നടത്തുന്നത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം ആളുകള്‍ ക്യാമ്പിലെത്തേണ്ടത്. രാവിലെ ഒമ്പതിന രജിസ്ട്രേഷന്‍ ആരംഭിക്കും. 60 പേരുടെ സ്രവ പരിശോധനയാണ് ക്യാമ്പില്‍ നടത്തുകയെന്ന് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബി അഷ്റഫ് പറഞ്ഞു. ഒരാഴ്ചയ്ക്കിടെ ഈ പ്രദേശത്ത് സംഘടിപ്പിക്കുന്ന മൂന്നാമത്തെ പരിശോധനാക്യാംപാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

date