Skip to main content

ഖാദി ഓണം  - ബക്രീദ് വില്‍പ്പന  ആരംഭിച്ചു.

 

ഖാദി ഓണം, ബക്രീദ്  മേളയുടെ വില്‍പ്പന  ആരംഭിച്ചു.  ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിന് കീഴിലുള്ള കെ.ജി.എസ് മേജര്‍ ഭവനില്‍ നടന്ന ആദ്യവില്‍പ്പനയും ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  അഡ്വ. കെ. ശാന്തകുമാരി നിര്‍വഹിച്ചു.
പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ .പി.ആര്‍ സുജാത പരിപാടിയില്‍  അധ്യക്ഷയായി.

ഇന്നലെ (ജൂലൈ 28 ) മുതല്‍  ആഗസ്റ്റ് 30 വരെ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30% സ്പെഷ്യല്‍ ഡിസ്‌കൗണ്ട് ലഭിക്കും. ഖാദി ബോര്‍ഡിന്റെ കീഴില്‍ കോട്ടമൈതാനത്ത് പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ടൗണ്‍ ബസ് സ്റ്റാന്‍ഡ് കോംപ്ലക്സ്, കോങ്ങാട് മുനിസിപ്പല്‍ കോംപ്ലക്സ്, തൃത്താല, കുമ്പിടി, എന്നിവടങ്ങളിലുള്ള ഖാദി ഷോറൂമുകളിലും മറ്റ് ഗ്രാമ സൗഭാഗ്യകളിലും സ്പെഷ്യല്‍ ഡിസ്‌കൗണ്ട് മേള സംഘടിപ്പിച്ചിട്ടുണ്ട്. മേളയോടനുബന്ധിച്ച് എല്ലാ വില്പനശാലകളിലും ഖാദി കോട്ടണ്‍, സില്‍ക്ക് സാരികള്‍, ഷര്‍ട്ടിങ്, ബെഡ് ഷീറ്റുകള്‍, ദോത്തി, റെഡിമെയ്ഡ് ഷര്‍ട്ട്, ഖാദി മാറ്റ്, എന്നീ തുണിത്തരങ്ങളും തേന്‍, മറ്റു കരകൗശല ഉല്പന്നങ്ങളും ഒരുക്കിയിട്ടുള്ളതായി പ്രൊജക്റ്റ് ഓഫീസര്‍ അറിയിച്ചു.

date