ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം- ജില്ലാകലക്ടര്‍
ജില്ലയിലെ കൊണ്‍ോട്ടി ഉള്‍പ്പടെയുള്ള കോവിഡ് വ്യാപിച്ച പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമാണോയെന്ന് തുടര്‍ ദിവസങ്ങളിലെ പരിശോധനാ ഫലങ്ങളും രോഗവ്യാപന തോതും വിലയിരുത്തിയ ശേഷം മാത്രമേ നടപ്പാക്കുവെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ പറഞ്ഞു. ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് രോഗം ഉണ്‍ാവുകയും ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുകയും ചെയ്താല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്‍ിവരും. സാമൂഹവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ ജില്ലയില്‍ ഇതുവരെ പ്രകടമായിട്ടില്ലെന്നും കലക്ടര്‍ വിശദീകരിച്ചു.
പൊന്നാനി, കൊണ്‍ോട്ടി, നിലമ്പൂര്‍ നഗരസഭകളും, പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 3, 12, 13, 18, 19 വാര്‍ഡുകള്‍, മമ്പാട് ഗ്രാമപഞ്ചായത്തിലെ 2, 3, 11, 12, 13 വാര്‍ഡുകള്‍, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്തിലെ 3, 7, 8, 9, 10, 11, 12, 13, 15 വാര്‍ഡുകള്‍ തുടങ്ങിയ പ്രദേശങ്ങളാണ് ജില്ലയില്‍ കണ്‍െയ്ന്‍മെന്റ് സോണുകളായി തുടരുന്നത്.
പോസിറ്റീവ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊണ്‍ോട്ടി നഗരസഭയില്‍ 500 ലധികം ആന്റിജെന്‍ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കൊണ്‍ോട്ടിയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും. നിലമ്പൂര്‍ നഗരസഭയില്‍ 800 ലധികം ആന്റിജെന്‍ ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മുഴുവന്‍ സജീകരണങ്ങളും ജില്ലയില്‍ ഒരുക്കിയിട്ടുണ്‍്. 248 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളാണ് ജില്ലയില്‍ സജ്ജമായിട്ടുള്ളത്. ഇവിടെ 6480 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രളയത്തെ നേരിടുന്നതിനുള്ള ഒരുക്കങ്ങളും ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്‍്. 8,000 ത്തോളം ആളുകളെ പാര്‍പ്പിക്കാനുള്ള ക്യാമ്പുകള്‍ ഒരുക്കുകയാണ് ലക്ഷ്യം.
- Log in to post comments