കോവിഡ് രോഗിയുടെ നില അതീവ ഗുരുതരം
കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈറസ് ബാധിതനായി ചികിത്സയിലുള്ള തേഞ്ഞിപ്പലം സ്വദേശി (67) യുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഹൃദയാഘാതമുണ്ാവുകയും ഹൃദയത്തിന്റെ പമ്പിങ് കുറയുകയും ചെയ്ത ഇയാള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഛര്‍ദ്ദിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂലൈ 24 ന് ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് കോവിഡ് 19 സ്ഥിരീകരിച്ചതോടെ ജൂലൈ 25 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ചികിത്സ ആരംഭിക്കുകയും ചെയ്തു. നേരത്തെ പ്രമേഹം, രക്താതിസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയുള്ളതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശപ്രകാരം എന്‍.ഐ.വി ചികിത്സ നല്കുകകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യ നിലയില്‍ പുരോഗതിയുണ്ായെങ്കിലും ജൂലൈ 28 ന് വീണ്ും ആരോഗ്യനില മോശമായി. ഇപ്പോള്‍ വിദഗ്ധ ചികിത്സ നല്‍കിവരികയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.
- Log in to post comments