Skip to main content

ഓണം-ബക്രീദ്: ഖാദിക്ക് 30 ശതമാനം ഗവ: റിബേറ്റ്

     ഓണം, ബക്രീദ് പ്രമാണിച്ച് ജില്ലയിലെ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ വിവിധ ഷോറൂമുകളില്‍ വില്‍ക്കപ്പെടുന്ന ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം റിബേറ്റ് ഓഗസ്റ്റ് 30 വരെ അനുവദിച്ചു.  മലപ്പുറം കോട്ടപ്പടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലുള്ള  ഖാദി ഗ്രാമസൗഭാഗ്യയിലും, ചങ്ങരംകുളം, എടപ്പാള്‍, താനൂര്‍, വടക്കുമുറി എന്നിവിടങ്ങളിലുള്ള ഷോറൂമുകളിലും ജില്ലയിലെ  ഗ്രാമ സൗഭാഗ്യകളിലും വില്‍ക്കപ്പെടുന്ന ഖാദി തുണിത്തരങ്ങള്‍ക്കാണ് റിബേറ്റ്. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. 
 

date