മത്സ്യവിത്ത് നിക്ഷേപം ഉദ്ഘാടനം നാളെ (ജൂലൈ 30)
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംസ്ഥാന വ്യാപകമായി പുഴകളിലും ജല സംഭരണികളിലും മത്സ്യ വിത്ത് നിക്ഷേപിക്കുന്നതിന്റെ കോഴിക്കോട് ജില്ലയിലെ ഉദ്ഘാടനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നാളെ (ജൂലൈ 30) രാവിലെ 10ന് നിര്‍വ്വഹിക്കും. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂലൈ 30) മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി തിരുവനന്തപുരത്ത് നിര്‍വ്വഹിക്കും. പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ ആദിയാട്ട്കടവ്, കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ അകമ്പടിതാഴം, കക്കയം ഡാം എന്നിവിടങ്ങളില്‍ 10 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments