Post Category
ഭക്ഷ്യധാന്യങ്ങൾ ചില്ലറ വ്യാപാരികൾക്ക് എത്തിക്കൽ: ഇ-ടെണ്ടർ ക്ഷണിച്ചു
കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ (സപ്ലൈകോ) എഫ്.സി.ഐ/സി.എം.ആർ മില്ലുകളിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ വിട്ടെടുത്ത് എൻ.എഫ്.എസ്.എ ഡിപ്പോ/ഗോഡൗണുകളിൽ എത്തിക്കുന്നതിനും അവിടെ നിന്നും താലൂക്കിന്റെ വിവിധ ഭാഗങ്ങളിലെ റേഷൻ ചില്ലറ വ്യാപാരികൾക്ക് നിബന്ധനകൾ പ്രകാരം എത്തിച്ചുനൽകുന്നതിനും ഇ-ടെണ്ടർ ക്ഷണിച്ചു.
ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10ന് ഉച്ചക്ക് ഒന്നിന് ആണ്. ടെണ്ടർ ഫോമുകളും, കരാർ വ്യവസ്ഥകളും www.supplycokerala.com എന്ന വെബ്സൈറ്റിലും സപ്ലൈകോയുടെ മേഖലാ/ഡിപ്പോ കാര്യാലയങ്ങളിലും ലഭിക്കും. (സപ്ലൈകോ മേഖലാ കാര്യാലയത്തിലെ ഫോൺ നം.0471-2317223) ഡിജിറ്റൽ കയ്യൊപ്പ് കൈവശമുള്ള അപേക്ഷകർക്ക് മാത്രമേ ഇ-ടെണ്ടറിൽ പങ്കെടുക്കാൻ അനുവാദമുള്ളു. അപേക്ഷകൻ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്. 2593/2020
date
- Log in to post comments