പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു
കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് (സി.പി.എസ്.റ്റി) വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിൽ നടത്തുന്ന ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യറിന്റെ ഏഴാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഹയർ സെക്കന്ററി/തത്തുല്യം. റഗുലർ വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും ഉൾപ്പെടെ താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും നിയമസഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ ഫീസ് 100 രൂപ. പൂരിപ്പിച്ച അപേക്ഷകൾ സെപ്റ്റംബർ 15ന് മുമ്പ് അണ്ടർ സെക്രട്ടറി, സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ്, റൂം നമ്പർ 728, നിയമസഭാ മന്ദിരം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ തപാൽ മുഖേനയോ cpstb@niyamasabha.nic.in എന്ന ഇമെയിൽ പൂരിപ്പിച്ച അപേക്ഷ, ഫീസ് അടച്ച രസീത് ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് എന്നിവ സ്കാൻഡ് ഇമേജ്/പി.ഡി.എഫ് ഫോർമാറ്റിൽ അറ്റാച്ച് ചെയ്തോ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9496551719, 9446602424/0471-2512662/2453/2670, വെബ്സൈറ്റ് www.niyamasabha.org.
പി.എൻ.എക്സ്. 2594/2020
- Log in to post comments