Post Category
കൃഷിമന്ത്രി വിളിപ്പുറത്ത് പരിപാടി ആഗസ്റ്റ് അഞ്ചിന്
'കൃഷിമന്ത്രി വിളിപ്പുറത്ത്' എന്ന പരിപാടിയുടെ ഭാഗമായി കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് മൂന്നു മുതൽ കർഷകരുമായി നേരിട്ട് സംസാരിക്കും. പരിപാടി കാർഷിക വിവര സങ്കേതത്തിന്റ ഫേസ്ബുക്ക് പേജിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യും. കർഷകർക്ക് 1800-425-1661 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ചോ, 9447051661 എന്ന വാട്സ്ആപ്പ് നമ്പരിൽ സന്ദേശം അയച്ചും, കൃഷി വകുപ്പ് മന്ത്രിയുമായി സംവദിക്കാം.
പി.എൻ.എക്സ്. 2582/2020
date
- Log in to post comments