Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലയില്‍ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സി. എഫ്.എല്‍.ടി.സിയിലേക്ക് സെമി പെര്‍മനന്റ് ശൗചാലയങ്ങള്‍ സ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. എഫ്.ആര്‍.പി/ കോണ്‍ക്രീറ്റ് സ്ലാബ്/സ്റ്റീല്‍ വര്‍ക്ക്/ ഫൈബര്‍ ഷീറ്റ് വര്‍ക്ക്/ ഇന്‍ഡസ്ട്രിയല്‍ വര്‍ക്ക് തുടങ്ങി വിവിധ രീതികളില്‍ ഒരു യൂനിറ്റ് നിര്‍മിക്കുന്നതിനുള്ള തുക ഫിറ്റിങ് ചാര്‍ജ്, ജി.എസ്.ടി ഉള്‍പ്പടെ ക്വട്ടേഷനില്‍ കാണിക്കണം. ജില്ലയിലെ വിവിധ മേഖലകളില്‍ ഈ നിരക്കില്‍ സ്ഥാപിക്കുന്നതിന് സജ്ജമായിരിക്കണം. താത്പര്യമുള്ളവര്‍ ക്വട്ടേഷനുകള്‍ dsmmlpm@gmail.com എന്ന ഇ-മെയില്‍ ഐ.ഡിയിലേക്ക് അയക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് ആറ്.
date
- Log in to post comments