കോവിഡ് ചികിത്സാസൗകര്യങ്ങള്‍ വിലയിരുത്താന്‍ കലക്ടര്‍ നേരിട്ടെത്തി
കോവിഡ് ട്രീറ്റ്മെന്റ് സെന്ററായ പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജില്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ സന്ദര്‍ശനം നടത്തി. 200 കിടക്കകളുള്ള എം.ഇ.എസ് മെഡിക്കല്‍ കോളജ് കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ വെന്റിലേറ്റര്‍ സൗകര്യത്തോടെയുള്ള 12 ഐ.സി.യു ബെഡ്, 20 ഹൈ ഡിപ്പന്റന്‍ഡ് യൂനിറ്റ് എന്നീ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് എം.ഇ.എസ് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. ഡോക്ടര്‍മാര്‍, നഴ്സ്മാര്‍ എന്നിവരുടെ മുഴുവന്‍ സമയ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ പിടിഎം ഗവ. കോളജ് ഹോസ്റ്റലിലെ സൗകര്യങ്ങളും ജില്ലാ കലക്ടര്‍ വിലയിരുത്തി. 100 കിടക്കകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ജില്ലയില്‍ 245 കേന്ദ്രങ്ങളിലായി 8480 കിടക്കകളുള്ള സിഎഫ്എല്‍ടിസികള്‍ പൂര്‍ണമായും സജ്ജമായിക്കഴിഞ്ഞതായി കലക്ടര്‍ അറിയിച്ചു. ബാക്കി 800 കിടക്കകള്‍ ഉടന്‍ തയ്യാറാക്കും.
ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു, പെരിന്തല്‍മണ്ണ തഹസില്‍ദാറും കോവിഡ് ഇന്‍സിഡന്റല്‍ കമാന്‍ഡറുമായ പി.സി ജാഫറലി എന്നിവരും കലക്ടറോ ടൊപ്പമുണ്ടായിരുന്നു.
- Log in to post comments