Skip to main content

അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍: സൗജന്യ വെബിനാര്‍ ഇന്ന്

    ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ കര്‍ഷകര്‍ക്ക് 'അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍' എന്ന വിഷയത്തില്‍ സൗജന്യ വെബിനാര്‍ ഇന്ന് (ഓഗസ്റ്റ് അഞ്ച്) സംഘടിപ്പിക്കും. ഗൂഗിള്‍ മീറ്റ് സംവിധാനത്തിലൂടെ നടത്തുന്ന വെബിനാര്‍ രാവിലെ 10.30 ന് ആരംഭിക്കും. വട്ടംകുളം മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വി.കെ.പി മോഹന്‍കുമാര്‍ ക്ലാസെടുക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ കര്‍ഷകര്‍ ഉന്നയിച്ച സംശയങ്ങള്‍ക്കുള്ള മറുപടിയും വെബിനാറില്‍ നല്‍കും. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഗൂഗിള്‍ മീറ്റ് കോഡ്  hif-ysqv-xfu  ഉപയോഗിക്കാം. വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുന്നതിനും വെബിനാര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്കുമായി 8089293728 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 
 

date