Skip to main content

വൃദ്ധയെ പീഡിപ്പിച്ച കേസ്: പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയ കേസെടുത്തു

എറണാകുളം ജില്ലയിൽ പട്ടികജാതിക്കാരിയായ വൃദ്ധയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ സ്വമേധയ കേസെടുത്തു. സംഭവത്തിൽ പട്ടികജാതി പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമ നിരോധന നിയമപ്രകാരം അന്വേഷണം നടത്തി ശക്തമായ നിയമ നടപടി സ്വീകരിക്കുവാൻ എറണാകുളം ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ നിർദ്ദേശിച്ചു.
പി.എൻ.എക്‌സ്. 2659/2020

date