Skip to main content

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക ഓഗസ്റ്റ് 12ന് പ്രസിദ്ധീകരിക്കും

    തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള 2020ലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയുടെ കരട് ഓഗസ്റ്റ് 12നും അന്തിമ വോട്ടര്‍പട്ടിക സെപ്തംബര്‍ 26നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.  ജൂണ്‍ 17ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് കൊണ്‍ുള്ള കരട് വോട്ടര്‍ പട്ടികയാണ് ഓഗസ്റ്റ് 12ന് പ്രസിദ്ധീകരിക്കുക. കരട് പട്ടികയി•േലുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഓഗസ്റ്റ് 26വരെ സ്വീകരിക്കും. ഹിയറിങും അപ്‌ഡേഷനും സെപ്തംബര്‍ 23ന് പൂര്‍ത്തീകരിച്ച്  അന്തിമ വോട്ടര്‍പട്ടിക സെപ്തംബര്‍ 26ന് പ്രസിദ്ധീകരിക്കും. 

date