Post Category
പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്പോണ്ടന്‍സ് കോഴ്സ്
സാംസ്്കാരിക കാര്യവകുപ്പിന്റെ കീഴില്‍ ആറന്മുളയിലെ വാസ്തുവിദ്യാ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ - കറസ്പോണ്ടന്‍സിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷമാണ് കോഴ്സിന്റെ കാലാവധി. ആകെ സീറ്റ് - 100. അംഗീകൃത ബിരുദം/ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമയാണ് യോഗ്യത. യോഗ്യരായ വിദ്യാര്‍ഥികളില്‍ നിന്നും നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ ക്ഷണിച്ചു. 200 രൂപ മണിയോര്‍ഡര്‍/പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനയോ നേരിട്ട് അടച്ചോ അപേക്ഷാഫോറം ലഭ്യമാക്കി അപേക്ഷിക്കണം. www.vasthuvidyagurukulam.com വെബ്സൈറ്റില്‍ നേരിട്ട് പണം അടച്ചും അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബര്‍ 29. വിലാസം - എക്സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള, പത്തംതിട്ട - 689533. ഫോണ്‍ : 0468 2319740, 9847053294, 9947739442.
date
- Log in to post comments