Skip to main content

കലൂർ മാർക്കറ്റിൽ കളക്ടർ സന്ദർശനം നടത്തി 

എറണാകുളം : കോവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ  പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ടർ എസ്. സുഹാസ് കലൂർ മാർക്കറ്റിൽ സന്ദർശനം നടത്തി. ഓണക്കാലം ആയതോടെ മാർക്കറ്റിൽ മുമ്പത്തേക്കാൾ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ആണ് കളക്ടറുടെ സന്ദർശനം.  കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ഉൾപ്പടെയുള്ളവ ദിനചര്യയുടെ ഭാഗമാക്കണമെന്നും കളക്ടർ വ്യാപാരികളോട് നിർദേശിച്ചു. അമിതമായ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. കോർപറേഷൻ ആരോഗ്യ വിഭാഗവും പോലീസും വ്യാപാരി പ്രതിനിധികളും കളക്ടറെ അനുഗമിച്ചു

date