Skip to main content

ജാതി കര്‍ഷകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

 

 

ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ജാതി കര്‍ഷകര്‍ക്കായി 'ജാതിക്കൃഷിയിലെ സുസ്ഥിരസാങ്കേതികവിദ്യകള്‍' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പരിശീലന പരിപാടി നടത്തിയത്. അടയ്ക്ക സുഗന്ധവിള ഗവേഷണകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ഫെമിന ക്ലാസ് ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസം നീണ്ടുനിന്ന പരിപാടിയില്‍ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും മറ്റു വിദഗ്ധരും കര്‍ഷകരുമായി സംവദിച്ചു. കേരളം ജാതിക്കൃഷിയില്‍ ഇപ്പോള്‍ നല്ലരീതിയില്‍ മുന്നോട്ടു പോകുകയാണെന്നും തുടര്‍ന്നും ഈ മുന്നേറ്റം നിലനിര്‍ത്താന്‍ കര്‍ഷകര്‍ കൊണ്ടുവന്നതും സുഗന്ധവിള ഗവേഷണകേന്ദ്രം കൊണ്ടുവന്നതുമായ വിളയിനങ്ങള്‍ എല്ലാവരിലേക്കും എത്തിക്കണമെന്ന് ഡോ. ഫെമിന അഭിപ്രായപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വെബ്ബിനറിലൂടെ കൂടുതല്‍ കര്‍ഷകരിലേക്കെത്തിച്ചേരാനാണ് ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം ശ്രമിക്കുന്നതെന്ന് കേന്ദ്രം ഡയറക്ടര്‍ ഡോ. സന്തോഷ് ജെ ഈപ്പന്‍ അധ്യക്ഷത വഹിച്ചുകൊണ്ട് പറഞ്ഞു.
ഭാരതീയ സുഗന്ധവിളഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരായ ഡോ. വി. ശ്രീനിവാസന്‍ ജാതിക്കൃഷിയിലെ വള പ്രയോഗം എന്ന വിഷയത്തെ കുറിച്ചും ഡോ. ബിജു സി.എന്‍. രജാതിക്കൃഷിയിലെ രോഗങ്ങളും കീടങ്ങളും എന്ന വിഷയത്തെ കുറിച്ചും വ്യാഴാഴ്ച ക്ലാസെടുത്തു.
ജാതി ഇനിങ്ങള്‍  ജാതി വിളവെടുപ്പും മൂല്യവര്‍ദ്ധിത വസ്തുക്കളുടെ ഉല്പാദനവും എന്നീ വിഷയങ്ങളെ കുറിച്ചും വെള്ളിയാഴ്ച ക്ലാസുകള്‍ നടത്തി. കാര്‍ഷിക സര്‍വകലാശാല പ്ലാന്റേഷന്‍ ആന്‍ഡ് സ്‌പൈസസ് ക്രോപ്സ് വിഭാഗം പ്രൊഫസര്‍ ഡോ. മിനി രാജ് എന്‍. സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. ഇ. ജയശ്രീ, ഡോ. ലിജോ തോമസ് എന്നിവര്‍ കര്‍ഷകരുമായി സംവദിച്ചു.

date