Post Category
ഫോണ്‍ ഇന്‍ ഇന്റര്‍വ്യൂ 19ന്
ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത - സ്റ്റാഫ് നഴ്സ് - ബി എസ് സി നഴ്സിംഗ്/ജി.എന്‍.എം വിത്ത് കേരള നഴ്സിംഗ് & മിഡ് വൈഫ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, ക്ലീനിംഗ് സ്റ്റാഫ് - എസ് എസ് എല്‍ സി. പ്രായപരിധി 01-10-2020 ന് 40 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സഹിതം ഒക്ടോബര്‍ 19 ന് വൈകീട്ട് അഞ്ചിനകം nhmkkdi...@gmail.com എന്ന ഇമെയിലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. അപ്ലിക്കേഷന്‍ ഓണ്‍ലൈനില്‍ ഇമെയില്‍ ആയി സമര്‍പ്പിക്കുമ്പോള്‍ സബ്ജെക്ടില്' അപ്ലിക്കേഷന്‍ ഫോര്‍ (തസ്തികയുടെ പേര്) എന്ന് വിശദമായി കാണിക്കണം. വിവരങ്ങള്‍ക്ക് www.arogyakeralam.gov.in
date
- Log in to post comments