Skip to main content

കോവിഡ് 19: ജില്ലയില്‍ 7123 പേര്‍ ചികിത്സയില്‍

 

കോവിഡ് 19 ബാധിതരായി  ജില്ലയില്‍ നിലവില്‍ 7123 പേരാണ് ചികിത്സയിലുള്ളത്.  ഇന്ന് (ഒക്ടോബർ 17) ജില്ലയില്‍ 688 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 143 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  

ഇതുവരെ 74073 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 71636 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 621 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 492 സാമ്പിളുകൾ അയച്ചു. 20708 പേർക്കാണ് ഇതുവരെ  പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 13355 പേർ രോഗമുക്തി നേടി. ഇനി 1355 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 153707 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1123 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 16897 പേർ  വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.

24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189, 2505847
 

date