Post Category
അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്തുണയ്ക്കുന്ന എന്‍എസ്എസ്/എന്‍സിസി/എസ്പിസി യൂണിറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹചാരി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍/ എയ്ഡഡ്/ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെയും പഠനത്തിലും മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങളിലും സഹായിക്കുന്നവരോ വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തും ഭിന്നശേഷിക്കാരെയും അവര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ക്യാമ്പു പോലെയുള്ള വിവിധ പരിപാടികളിലും സഹായം നല്‍കുന്നവരോ ആയ ജില്ലയിലെ മികച്ച യൂണിറ്റുകള്‍ക്ക് അവാര്‍ഡിനായി അപേക്ഷിക്കാം. അപേക്ഷ ഫോറം swd.kerala.gov.in ല്‍ ലഭ്യമാണ്. അവസാന തീയ്യതി നവംബര്‍ 15. വിലാസം - ജില്ല സാമൂഹ്യനീതി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസ്,സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് - 20.
date
- Log in to post comments