Skip to main content

873 പേര്‍ കൂടി നിരീക്ഷണത്തില്‍

 

 

പുതുതായി വന്ന 873 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 31425 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,14,762 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 352 പേര്‍ ഉള്‍പ്പെടെ 3481 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.8734 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 4,87,819 സ്രവസാംപിളുകള്‍ അയച്ചതില്‍ 4,86,748 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4,52,296 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍ 1071 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 361 പേര്‍ ഉള്‍പ്പെടെ ആകെ 4752 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 500 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും, 4168 പേര്‍ വീടുകളിലും, 84 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 9 പേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 43990 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

 

date