Skip to main content

പച്ചത്തുരുത്ത്; അനുമോദനം ഏറ്റുവാങ്ങി പനങ്ങാട് ഗ്രാമപഞ്ചായത്ത്

 

 

 

 ഹരിതകേരളം മിഷൻ ആരംഭിച്ച  അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്ത് പൂർത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന  അനുമോദനപത്രം പുരുഷൻ കടലുണ്ടി എം.എൽ. എയിൽ നിന്നും പനങ്ങാട്  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി എം കമലാക്ഷി  ഏറ്റുവാങ്ങി. ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ വയലടയിലും നിർമ്മല്ലൂരിലുമായി രണ്ട് പച്ചതുരുത്തുകളാണ് ഗ്രാമപഞ്ചായത്തിൽ ഉള്ളത്.

പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ പി. ഉസ്മാൻ,  പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date