1344 പേര്‍ കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1344 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 31731 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 1,16,632 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 436 പേര്‍ ഉള്‍പ്പെടെ 3505 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
7331 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 5,03,184 സ്രവസാംപിളുകള്‍ അയച്ചതില്‍ 5,02,370 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 4,66,023 എണ്ണം നെഗറ്റീവ് ആണ്. സാംപിളുകളില്‍ 814 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.
പുതുതായി വന്ന 358 പേര്‍ ഉള്‍പ്പെടെ ആകെ 5059 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 503 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 4476 പേര്‍ വീടുകളിലും, 80 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 9 പേര്‍ ഗര്‍ഭിണികളാണ്.ഇതുവരെ 44421 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
- Log in to post comments