Skip to main content

അധ്യാപക സെലക്ഷൻ കമ്മിറ്റി അംഗമാകുന്നതിന് വിവരങ്ങൾ നൽകാം

2020-21 അധ്യയന വർഷത്തെ സംസ്ഥാന ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരെ നിയമിക്കുന്നതിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകുന്നതിന് പേര് വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്ന ഗവൺമെന്റ് ഡെപ്യൂട്ടി സെക്രട്ടറി/ ഡെപ്യൂട്ടി കളക്ടർ റാങ്കിൽ കുറയാത്ത ഉഗ്യോഗസ്ഥർക്ക് വിവരങ്ങൾ നൽകാം.  ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ, ഹയർ സെക്കന്ററി വിംഗ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തി നഗർ, തിരുവനന്തപുരം-01 എന്ന വിലാസത്തിൽ 23ന് വൈകുന്നേരം നാലിന് മുൻപ് വിവരങ്ങൾ നൽകണം. ഇതിനോടകം സർക്കാർ അംഗീകരിച്ച പാനലിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ വീണ്ടും പേര് വിവരങ്ങൾ നൽകേണ്ടതില്ല. ഫോൺ: 0471-2323198,  ഇ-മെയിൽ:  jdacad@gmail.com.    
പി.എൻ.എക്സ്. 3611/2020

date