Skip to main content

സ്‌കോളര്‍ഷിപ്പ്

കേരളത്തിലെ സര്‍ക്കാര്‍ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെയും ഡിപ്ലോമ കോഴ്‌സുകള്‍ക്കും പഠിക്കുന്ന, വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തേക്കുളള ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു.  കഴിഞ്ഞ അദ്ധ്യയന വര്‍ഷ പരീക്ഷയില്‍ ആകെ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക് ലഭിച്ചവരും, വാര്‍ഷിക വരുമാനം മൂന്നു ലക്ഷം (3,00,000) രൂപ വരെയുളള, വിമുക്ത ഭടന്‍മാര്‍ക്ക് 2020 ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.  അപേക്ഷാ ഫാറത്തിനും വിശദ വിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ആഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫിസര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2472748.
 

date